മുളക്കുളം മാർ യൂഹാനോൻ ഈഹിദോയോ ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പ്രധാന പെരുന്നാൾ കൊടിയേറി.
പിറവം: മുളക്കുളം മാർ യൂഹാനോൻ ഈഹിദോയോ ഓർത്തഡോക്‌സ് പള്ളി (മുളക്കുളം വലിയപള്ളി) യിലെ പരിശുദ്ധ അഹത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളിന് വികാരി.ഫാ.ജോസ് തോമസ് പൂവത്തുങ്കൽ കൊടിയേറ്റി.
സെക്രട്ടറി ജോയി സി. മർക്കോസ് ചുള്ളിക്കൽ, കൺവീനർ പി.ടി ജോയി പടിഞ്ഞാറേകോച്ചേരിൽ, കൈക്കാരൻ എ.എം സണ്ണി ആനക്കോട്ടിൽ, എന്നിവർ പങ്കെടുത്തു.
ജനുവരി 15 ,16 തിയ്യതികളിലാണ് പ്രധാന പെരുന്നാൾ. 15 ന് രാവിലെ 8 ന് വിശുദ്ധ കുർബാന വൈകീട്ട് 5 ന് വാദ്യമേളം, 6 ന് മേമ്പൂട്ട് തുറക്കൽ,
6.30 ന് സന്ധ്യാനമസ്ക്കാരം 7.30 ന് മോറാൻ മാർ ബസോലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാബ പെരുന്നാൾ സന്ദേശം നൽകും. 8 ന് പ്രദക്ഷിണം. 9 ന് ആശിർവാദം നേർച്ച എന്നിവ നടക്കും. ജനുവരി -16 രാവിലെ 8 ന് വിശുദ്ധ കുർബാനയ്ക്ക് കാതോലിക്കേറ്റ് അരമന ദേവലോകം മാനേജർ വെരി.റവ.യാക്കോബ് റമ്പാൻ മുഖ്യ കാർമ്മികത്വ൦ വഹിക്കും. 10 ന് സ്ലീബാ എഴുന്നള്ളിപ്പ്, 10.30 ന് ലേലം, 11ന് പ്രദക്ഷിണം തുടർന്ന് ആശിർവാദം, കൊടിയിറ
ക്ക്.