Back To Top

March 7, 2024

ജില്ലയിലെ മികച്ച അങ്കണവാടിയ്ക്കുള്ള പുരസ്‌കാരം രാമമംഗലത്തിന്

 

രാമമംഗലം: സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ പുരസ്‌കാര നിറവിൽ രാമമംഗലം പഞ്ചായത്ത്. ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരത്തിന് പുറമെ, മികച്ച ഹെൽപ്പർ, സൂപ്രവൈസർ പുരസ്കാരവും രാമമംഗലത്തിന് ലഭിച്ചു. കോരങ്കടവ് അങ്കണവാടിയ്ക്കാണ് മികച്ച അങ്കണവാടിയ്ക്കുള്ള പുരസ്‌കാരം. ശിശു സൗഹൃദ പ്രവർത്തനങ്ങളും, വികസന പദ്ധതികളുമാണ് പുരസ്‌ക്കാര നേട്ടത്തിന് കാരണമായത്. സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് 2 നിലകളിലായുള്ള മന്ദിരത്തിലാണ് 13 വിദ്യാർഥികളുള്ള അങ്കണവാടി പ്രവർത്തിക്കുന്നത്. ചുറ്റുമതിൽ നിർമാണം, ക്ലാസ് മുറികളുടെ നവീകരണം ഉൾപ്പെടെയുള്ളവയെല്ലാം ജനകീയ കൂട്ടായ്മയോടെയാണ് പൂർത്തിയാക്കിയതെന്ന് അധ്യാപിക ജെസി രാജുവും ഹെൽപ്പർ എം.ജെ. മേഴ്സിയും പറഞ്ഞു. മന്ദിരത്തിന്റെ തറനിലയിൽ ക്ലാസ് മുറിയും രണ്ടാം നിലയിൽ കളിമുറിയുമാണു സജ്ജീകരിച്ചിട്ടുണ്ട്. കൗമാരക്കാർക്കും, പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ, ഭിന്നശേഷി വിദ്യാർഥികൾക്കു പരിശീലന പരിപാടികൾ എന്നിവയും അങ്കണവാടിയിൽ സംഘടിപ്പിക്കാറുണ്ട്. ഹെൽപ്പർക്കുള്ള പുരസ്‌ക്കാരം നേടിയ പി.ജെ.ബ്ലെസ്സി രാമമംഗലം പഞ്ചായത്തുപടി അങ്കണവാടിയിൽ ജോലി ചെയ്യുന്നു: 4 വർഷമായി ചുമതലയിലുള്ള ആശ പോളിനാണ് മികച്ച സൂപ്പർവൈസർക്കുള്ള പുരസ്‍കാരം.

Prev Post

കേരള ജേർണലിസ്റ്റ്സ് യൂണിയൻ കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ മേഖലാ ദിനാചരണവും കൊടിമരം സ്ഥാപനവും…

Next Post

പിറവത്ത്‌ അനധികൃതമായി നിക്ഷേപിച്ച മണ്ണ്- മാറ്റൽ നടപടികൾ ആരംഭിച്ചു.

post-bars