പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വിജയം നേടി. യു.ഡി.എഫ്.
പിറവം: പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി. യു.ഡി.എഫ്. നറുക്കെടുപ്പിൽ ആറാം ഡിവിഷൻ അംഗം ജിൻസി രാജു വിജയിച്ചു. രാവിലെ നടന്ന ചെയ്യർപേഴസൺ തെരഞ്ഞെടുപ്പിൽ മുൻ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായിരുന്നു.
തുടർന്നാണ് നറുക്കെടുപ്പ് നടന്നത്. എൽ.ഡി.
എഫ് 14, യു. ഡി.എഫ് 13
എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടര
വർഷം CPIM നും, രണ്ടര വർഷം CPI ക്കും
ചെയർപേഴ്സൺ സ്ഥാനം എന്ന
മുൻധാരണയിൽ ആയിരുന്നു LDF ഭരണത്തിൽ
കയറിയത്. CPI യുടെ ജൂലി സാബുവും, UDF ലെ
ജിൻസി രാജുവുമാണ് ചെയർപേഴ്സൺ
സ്ഥാനത്തേക്ക് മത്സരിച്ചത്. പുതിയ
ചെയർപേഴ്സൺ ആയി ജിൻസി രാജു
സത്യപ്രതിജ്ഞ ചെയ്തു..