ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പോലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
കൊല്ലം : ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പോലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍.സംഘം സഞ്ചരിച്ച കാറിന് വ്യാജ നമ്ബര്‍ പ്ലേറ്റ് സംഘടിപ്പിച്ച വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തതായും അറിയുന്നു.
കുട്ടിയുടെ അച്ഛൻ താമസിക്കുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റില്‍ ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തി. പിതാവിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. പിന്നീട് പിതാവ് ജോലി ചെയ്യുന്ന പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
സംഭവത്തിനു പിന്നില്‍ വൻ സാമ്ബത്തിക ഇടപാടുകളും വിദേശത്തേയ്ക്ക് ജോലി വാഗ്ദാനം ചെയ്തുള്ള മറ്റ് ഏര്‍പ്പാടുകളുമാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നിര്‍ണായക നീക്കം. നഴ്‌സുമാരുടെ സംഘടനയിലെ തര്‍ക്കവും പോലീസിന്‍റെ അന്വേഷണ പരിധിയില്‍ ഉണ്ട്