പിറവം ദർശന തീയറ്റർ ജപ്തി ചെയ്യാൻ നീക്കം -പൊതു പ്രവർത്തകരുടെയും, സിനിമ പ്രേമികളുടെയും പ്രതിഷേധത്തെത്തുടർന്ന് തൽക്കാലം നിർത്ത വച്ചു.
പിറവം: വായ്‌പത്തുക കൃത്യമായി തിരിച്ചടച്ചില്ലെന്നാരോപിച്ചു ദർശന തീയറ്റർ ജപ്തി ചെയ്യാൻ നീക്കം. സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്ന് പത്തു കോടി രൂപ ലോൺ എടുത്തിരുന്നു. കൃത്യമായി തിരിച്ചടച്ച് വന്നതാണ്. കോവിഡ് കാലത്ത് തീയററർ അടച്ചിച്ചതിനെ തുടർന്ന് ലോൺ മുടങ്ങി. ദർശന തീയറ്റർ കോംപ്ലക്സിൽ മൂന്ന് തിയറ്ററുകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഷോ നടക്കുന്നതിനിടെയാണ് ജപ്തി നടപടിക്കായി ബാങ്ക് അധികൃതർ എത്തിയത്. ലോണിനു ഈടായി വച്ചിരുന്ന സ്ഥലം ബാങ്ക് ഒത്തുകളിച്ചു വിലകുറച്ച് വിൽപന നടത്തിയെന്നും ഇതിന് പിന്നിൽ ഗൂഡാലോചന നടന്നതായും ബിനോയ് പൗലോസ് പറയുന്നു. സിനിമ പ്രദർശനം നടന്നുകൊണ്ടിരുന്നതിനിടയിൽ ജിപ്‌തിക്ക് നീക്കം നടത്തിയത്സിപൊതു പ്രവർത്തകരുടെയും സിനിമ പ്രേമികളുടെയും പ്രതിക്ഷേധത്തെ തുടർന്ന് തല്ക്കാലം ജപ്തി നിർത്തിവച്ചു.