പഞ്ചായത്തിലെ വടക്കുംപാടം പാടശേഖരത്തിൽ പെടുന്ന ഇടമറ്റം പാട്ടങ്ങൾ എല്ലാവർഷവും കൃഷി നാശം നേരിടുന്ന സ്ഥിതിക്ക് പരിഹാരമാകുന്നു.
തിരുമാറാടി : പഞ്ചായത്തിലെ വടക്കുംപാടം പാടശേഖരത്തിൽ പെടുന്ന ഇടമറ്റം പാട്ടങ്ങൾ എല്ലാവർഷവും കൃഷി നാശം നേരിടുന്ന സ്ഥിതിക്ക് പരിഹാരമാകുന്നു. ഇടമറ്റം പാടത്തിന്റെ സൈഡിലൂടെ ഒഴുകുന്ന തോടിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്നാണ് വർഷങ്ങളായി വെള്ളം കയറി കൃഷി നശിക്കുന്നത്. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹായത്തോടെ തോടിന്റെ സംരക്ഷണഭിത്തി താൽക്കാലികമായി നിർമ്മിക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് ഫലപ്രദമല്ലന്ന് പാടശേഖരസമിതി പ്രസിഡന്റ് സിബി വേങ്ങത്താനവും സെക്രട്ടറി എം.ആർ.ശശിയും അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് കൃഷി മന്ത്രിക്കും കെ എൽ ഡി സി ചെയർമാനും നൽകിയ നിവേദനത്തെ തുടർന്ന് തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം കെ.എൽ. ഡി.സി ഏറ്റെടുത്തു. 42 ലക്ഷം രുപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വർക്ക് ടെൻഡർ ചെയ്യുകയും ചെയ്തിട്ടുള്ളതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഫോട്ടോ : വർഷകാലത്ത് വെള്ളംകയറി കൃഷി നശിക്കുന്ന തിരുമാറാടി വടക്കുമ്പാടം പാടശേഖരത്തിലെ ഇടമറ്റം പാടം കെ.എൽ.ഡി.സി. ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.