കവിതാ രചനക്ക് ഒന്നാം സമ്മാനം – എസ്തർ മരിയ എബിയെ ആദരിച്ചു.
പിറവം : സംസ്ഥാന തലത്തിൽ കവിതാ രചനക്ക് ഒന്നാം സമ്മാനം നേടിയ എസ്തർ മരിയ എബിയെ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദരിച്ചു. പ്രശസ്ത സിനിമ-സീരിയൽ നടി വൈഗനന്ദ ട്രോഫിയും സർട്ടിഫിക്കറ്റും നല്കി. മാത്യു പീറ്റർ, വിൻകോസ് എം. ഡി വിനോയ് ജോൺ, ഡോ.എബി സോണി കുരുവിള, ഡോ. ടീനാ മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു.