Back To Top

April 4, 2025

ഓട്ടത്തിനിടയിൽ ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു വീണു.

 

കോലഞ്ചേരി: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. രാമമംഗലം -തമ്മാനിമറ്റം റോഡിൽ തമ്മാനിമറ്റം കള്ള് ഷാപ്പിന് മുന്നിലായിരുന്നു അപകടം. മൂവ്വാറ്റുപുഴയാറിൻ്റെ പുഴയുടെ തീരത്തേക്കാണ് ലോറി മറിഞ്ഞു വീണത്. ലോറിയുടെ സ്റ്റെപ്പിനി ടയർ അഴിഞ്ഞ് റോഡിലേക്ക് വീണതിനെ തുടർന്ന് പിൻചക്രം കയറിയതോടെ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. നേരത്തേ ഈ ഭാഗത്ത് തൂക്കുപാലം ഉണ്ടായിരുന്നത് 2018ലെ പ്രളയത്തിൽ തകർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

 

….. ഫോട്ടോ……

 

തമ്മാനിമറ്റത്ത് മൂവ്വാറ്റുപുഴയാറിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ ടോറസ്.

 

 

 

 

Prev Post

നിര്യാതയായി

Next Post

മണീടിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി

post-bars