സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു
കൂത്താട്ടുകുളം: സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. സിപിഐ എം പാമ്ബാക്കുട ലോക്കല്‍ സെക്രട്ടറി, കൂത്താട്ടുകുളം ഡിവിഷൻ മുൻ ജില്ലാപഞ്ചായത്ത് അംഗം, പാമ്ബാക്കുട പഞ്ചായത്ത് അംഗം, സിഐടിയു ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്കാരം തിങ്കള്‍ പകല്‍ രണ്ടിന് ഓണക്കൂര്‍ സെഹിയോൻ പള്ളി സെമിത്തേരിയില്‍. ഭാര്യ: പി പി സുധാദേവി (അധ്യാപിക, മേരിഗിരി പബ്ലിക് സ്കൂള്‍, കൂത്താട്ടുകുളം; സിപിഐ എം മുൻ ഏരിയ കമ്മിറ്റി അംഗം; പാമ്ബാക്കുട മുൻ പഞ്ചായത്ത് പ്രസിഡന്റ്). മകള്‍: അമീഷ അന്ന ചാക്കോ (വിദ്യ).