Back To Top

October 16, 2023

യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി.

ഇലഞ്ഞി : ജനവിരുദ്ധ പ്രവർത്തനങ്ങളും സ്വജന പക്ഷപാതവും ധൂർത്തും വിലക്കയറ്റവും കള്ളത്തരങ്ങളും നടത്തുന്ന പിണറായി സർക്കാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ പദയാത്ര നടത്തി. 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നതിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി യുഡിഎഫ് കൺവീനർ കെ.ആർ.ജയകുമാർ, അഡ്വ. അനൂപ് ജേക്കബ് എംഎൽഎ എന്നിവർ നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം പിറവം മുൻ ബ്ലോക്ക്‌ പ്രസിഡന്റ് വിൽ‌സൺ കെ.ജോൺ നിർവഹിച്ചു. സമാപന സമ്മേളനം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പി.സി.ജോസ്, ആർ.ഹരി, രാജു പാണാലിക്കൽ, ജോണി അരിക്കാട്ടേൽ, സുനിൽ എടപ്പലക്കാട്ട്, കെ.എം.അബ്ദുൾകരീം, വേണു മുളന്തുരുത്തി, എം.പി.ജോസഫ്, കെ.ജി.ഷിബു, അനിത സജി, ഷീല ബാബു, പ്രീതി അനിൽ ,റോയി വറുഗീസ്, ബിജുമോൻ ജോസഫ്, പി കെ പ്രതാപൻ, റെജി ജോൺ

പ്രിൻസ് പോൾ ജോൺ, ഷേർളി ജോയി, തുടങ്ങിയവർ പ്രസംഗിച്ചു.

 

ഫോട്ടോ : യുഡിഎഫ് ഇലഞ്ഞി മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചരണ പദയാത്ര.

Prev Post

എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി…

Next Post

ഐ.എൻ.ടി.യു.സി ഇലഞ്ഞി മണ്ഡലം കൺവെൻഷൻ

post-bars

Leave a Comment