മഞ്ചേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു.
മഞ്ചേരിക്കുന്ന് : മഞ്ചേരിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 30 ലക്ഷം വിനിയോഗിച്ചാണ് നിര്‍മാണം നടത്തിയത്.നഗരസഭാംഗം ലിസി ജോസ് അധ്യക്ഷത വഹിച്ചു. മുൻ ചെയര്‍മാനും സൊസൈറ്റി പ്രസിഡന്‍റുമായ ബിജു ജോണ്‍, നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയര്‍മാൻ സണ്ണി കുര്യാക്കോസ്, പ്രിൻസ് പോള്‍ ജോണ്‍, സിബി കൊട്ടാരം, മരിയ ഗോരേത്തി, ജിജോ ടി. ബേബി, ബേബി കീരാന്തടം, പി.സി. ഭാസ്കരൻ, ടി.എസ്. സാറ, ജോണ്‍ ഏബ്രഹാം, റെജി ജോണ്‍, തോമസ് തേക്കുംകാട്ടില്‍, എം.എ. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.