Back To Top

November 6, 2023

പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി

തിരുമാറാടി: പഞ്ചായത്തിലെ വാളിയപ്പാടം ഭാഗത്ത് റോഡില്‍ പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പൊതുമരാമത്ത് വകുപ്പും സംയുക്തമായി പരിശോധന നടത്തി.മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.ഈ ഭാഗത്ത് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.

 

ആഴ്ചകള്‍ക്ക് മുൻപ് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ 19 വയസുകാരൻ മരണപ്പെട്ടിരുന്നു. റോഡിന്‍റെ ചരിവും, ഓടകള്‍ക്ക് സ്ലാബില്ലാത്തതും, റോഡരികിലെ വാഹന പാര്‍ക്കിംഗും, ടോറസുകളുടെ അടക്കം അമിത വേഗതയും ഈ ഭാഗത്ത് അപകട സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.

 

വകപ്പുകളുടെ സംയുക്ത റിപ്പോര്‍ട്ട് പുനര്‍ പഠനത്തിനായി സമര്‍പ്പിക്കും. എൻഫോഴ്സ്മെന്‍റ് എംവിഐ ഭരത് ചന്ദ്രൻ, പോലീസ് ഇൻസെപക്ടര്‍ കെ.പി. സജീവ്, എഎസ്‌ഐ അനില്‍ കുര്യാക്കോസ് തുടങ്ങിയവരാണ് പരിശോധനയ്ക്കെത്തിയത്.

 

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എം. ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷ രമ എം. കൈമള്‍, പഞ്ചായത്ത് പ്ലാനിംഗ് കമ്മിറ്റിയംഗം കെ.എസ്. സൈജു എന്നിവര്‍ ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു

Prev Post

മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.

Next Post

മംഗലത്തുതാഴം പാലം അപകടാവസ്ഥയില്‍.

post-bars