നഗരത്തിലൂടെ കടന്നു പോകുന്ന ഉഴുവൂര്‍ തോട്ടില്‍ മാലിന്യം തള്ളി.
കൂത്താട്ടുകുളം: നഗരത്തിലൂടെ കടന്നു പോകുന്ന ഉഴുവൂര്‍ തോട്ടില്‍ മാലിന്യം തള്ളി. ജയന്തി റോഡില്‍ പാലത്തിന് സമീപം തോട്ടില്‍ മെത്ത ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഒഴുകിയെത്തിയത്. അടുത്തിടെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് തോട് വൃത്തിയാക്കിയത്.
തോടിനു സമീപം താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മുറികളില്‍ നിന്നാകും മെത്ത ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തോട്ടിലെത്തിയതെന്നാണ് നിഗമനം. ഇവര്‍ മാലിന്യങ്ങള്‍ തോട്ടിലേക്കാണ് തള്ളുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതുമൂലം ജനങ്ങള്‍ക്ക് തോട്ടില്‍ കുളിക്കുന്നതിനോ വസ്ത്രങ്ങള്‍ കഴുകുന്നതിനോ പറ്റാത്ത അവസ്ഥയാണ്.