കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍ തുടക്കമായി
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്‌എസ്‌എസില്‍ തുടക്കമായി.എഇഒ ബോബി ജോര്‍ജ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു. എസ്പി സാബു മാത്യു മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്‍റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം ഷാന്‍റി ഏബ്രഹാം, നഗരസഭാധ്യക്ഷ വിജയ ശിവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.ജി. രാധാകൃഷ്ണൻ, ആലീസ് ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, അംഗങ്ങളായ ബിനി ഷൈമോൻ, ബിജു കുര്യാക്കോസ്, ജിഷ ജിജോ, ഷൈനി മുരളി, സരള രാമൻ നായര്‍, അജി സാജു, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരൻ, ജെയ്സ് ജോണ്‍, സിജി ഷാമോൻ, എച്ച്‌എം ഫോറം സെക്രട്ടറി കെ. അജിത്, സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ സാബു ജോണ്‍, തേജസ് ജോണ്‍, ഗ്രേസി ഫ്രാൻസിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മാത്യു കുഴല്‍നാടൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. ഉപ ജില്ലയിലെ 33 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കുന്നു.
കോതംഗലം: കോതമംഗലം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിലെ ആദ്യ മത്സരയിനത്തില്‍ വിജയികളായി സെന്‍റ് അഗസ്റ്റ്യൻസ്. ബാന്‍റ്മേളമായിരുന്നു കലോത്സവത്തിലെ ആദ്യ മത്സരയിനം. ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രണ്ടാംസ്ഥാനവും നേടി.
രചനാമത്സരങ്ങളായിരുന്നു ആദ്യദിനം വേദിയില്‍. സ്റ്റേജുകള്‍ ഇന്നുമുതല്‍ സജീവമാകും. പ്രധാന വേദിയില്‍ കലോത്സവത്തിന്‍റെ ഉദ്ഘാടനം ആന്‍റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു അധ്യക്ഷത വഹിച്ചു.
റ്റി.വി. മധുസൂദനൻ, ഫാ. നിയോണ്‍ പൗലോസ്, റഷീദ സലിം, ബേസില്‍ വര്‍ഗീസ്, ലിസി ജോസഫ്, ജെയ്സണ്‍ ദാനിയേല്‍, റ്റി.കെ. കുമാരി, വില്‍സണ്‍ കെ. ജോണ്‍, ലത ഷാജി എസ്.എം. അലിയാര്‍, ബേസില്‍ എല്‍ദോസ്, സിജി ആന്‍റണി, ലാലി ജോയി, എല്‍ദോ പോള്‍, ബിജു ജോസഫ്, സിസ്റ്റര്‍ റിനി മരിയ, വിൻസന്‍റ് ജോസഫ്, ബിനോയി മഞ്ഞുമ്മേക്കുടിയില്‍, ബേസില്‍ ബേബി, രഞ്ജി ജേക്കബ്, സന്ധ്യാ ലാലു, ജനറല്‍ കണ്‍വീനര്‍ ബിജു വര്‍ഗീസ്, ജോസ് മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.