കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ വിദ്യാലയത്തിന് ഓവറോള്‍
തിരുവാങ്കുളം : കടയിരുപ്പില്‍ നടന്ന സിബിഎസ്‌ഇ കൊച്ചി സഹോദയ ജില്ലാ കലോത്സവത്തില്‍ കാക്കനാട് ഭവന്‍ ആദര്‍ശ വിദ്യാലയത്തിന് ഓവറോള്‍.ആതിഥേയരായ കടയിരുപ്പ് സെന്‍റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും, തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രം മൂന്നാം സ്ഥാനവും നേടി. കാറ്റഗറി ഒന്നില്‍ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂളാണ് ഒന്നാമത്. തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമവും, കടയിരിപ്പ് സെന്‍റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. കാറ്റഗറി രണ്ടില്‍ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തിനാണ് ഒന്നാം സ്ഥാനം. കാറ്റഗറി മൂന്നില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ ഒന്നാമതെത്തി.കാറ്റഗറി നാലില്‍ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ മുന്നിലെത്തിയപ്പോള്‍ കടിയിരിപ്പ് സെന്‍റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കൻഡറി സ്‌കൂള്‍ രണ്ടാമതായി. സമാപന സമ്മേളനം തത്ത്വ സെന്‍റര്‍ ഓഫ് ലേണിംഗ് മാനേജിംഗ് ഡയറക്ടര്‍ മായാമോഹന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി സഹോദയ പ്രസിഡന്‍റ് അരവിന്ദ് ലക്ഷ്മണ്‍, വൈസ് പ്രസിഡന്‍റ് കെ. സുരേഷ്. സെക്രട്ടറി ജി.ജി. രാജലക്ഷ്മി, ജോ. സെക്രട്ടറി ശ്രീകല കരുണാകരന്‍, ട്രഷറര്‍ സോണിയ സൂസന്‍ വര്‍ക്കി, കലോത്സവ കോ- ഓര്‍ഡിനേറ്റര്‍ ചിക്കു ശിവന്‍എന്നിവര്‍ പ്രസംഗിച്ചു.വിജയികള്‍ക്കുള്ള ഓവറോള്‍ കിരീടം മായാ മോഹന്‍ സമ്മാനിച്ചു.