കക്കാട് നിന്ന് ഉദയംപേരൂരിലേയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്ബ് ചെയ്യാൻ തീരുമാനം
ഉദയംപേരൂര്‍:കക്കാട് നിന്ന് ഉദയംപേരൂരിലേയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്ബ് ചെയ്യാൻ തീരുമാനം.ഉദയംപേരൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പിറവം വാട്ടര്‍ അതോറിറ്റി അസി.എക്സിക്യുട്ടീവ് എൻജിയറുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.
പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡൻറ് എസ്.എ ഗോപി, സ്ഥിരം സമിതി അധ്യക്ഷരായ സുധാ നാരായണൻ, മിനി പ്രസാദ്, പഞ്ചായത്തംഗങ്ങളായ ആല്വിൻ സേവ്യര്‍, എ.എസ് കുസുമൻ, മിനി സാബു, സ്മിത ജ്യോതിഷ്, ഷീജാ മോള്, സി.എ അജിമോൻ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു.