Back To Top

November 6, 2023

ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നടക്കും

പിറവം: ഉപജില്ലാ സ്കൂള്‍ കലോത്സവം 13 മുതല്‍ 15 വരെ പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നടക്കും. കലോത്സവ പന്തലിന്‍റെ കാല്‍ നാട്ടുകാര്‍മം നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് നിര്‍വഹിച്ചു.സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ.പൗലോസ് കിഴക്കന്നേടത്ത് അധ്യക്ഷത വഹിച്ചു.

 

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല വര്‍ഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ജില്‍സ് പെരിയപ്പുറം, ബിമല്‍ ചന്ദ്രൻ, കൗണ്‍സിലര്‍മാരായ തോമസ് മല്ലിപ്പുറം, പി.ഗിരീഷ് കുമാര്‍, ജോജിമോൻ ചാരുപ്ലാവില്‍, രാജു പണാലിക്കല്‍, ബാബു പാറയില്‍, മോളി വലിയകട്ടയില്‍, രമ വിജയൻ, ബബിത ശ്രീജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ജി ശ്യാമള വര്‍ണൻ, പ്രധാനാധ്യാപകൻ ദാനിയേല്‍ തോമസ്, പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, സീനിയര്‍ അസിസ്റ്റന്‍റ് ബ്രീസി പൗലോസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.എം. ലില്ലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലോത്സവം കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് കക്കാട് ക്രിസ്തുരാജ പ്രയര്‍ സെന്‍ററിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കി.

ഏഴു വേദികളിലായി 154 ഇനങ്ങളില്‍ 56 സ്കൂളുകളിലെ 3000 ത്തോളം കലാപ്രതിഭകളാണ് മത്സരിക്കുന്നത്. 13-ന് രാവിലെ ഒമ്ബതിന് സ്കൂള്‍ മാനേജര്‍ ഫാ. പൗലോസ് കിഴക്കനേടത്ത് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും.

 

അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. വൈസ് ചെയര്‍മാൻ കെ.പി സലിം ഗ്രീൻ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തും. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. വര്‍ഗീസ് പണ്ടാരംകുടിയില്‍ മുഖ്യ സന്ദേശം നല്‍കും

Prev Post

കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വി.എച്ച്‌.എസ്.എസ്…

Next Post

യാക്കോബായ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും കണ്ടനാട്‌ വിശുദ്ധ മര്‍ത്തമറിയം…

post-bars