ഉപജില്ലാ കലോത്സവം നവംബര്‍ 7,8,9 തീയതികളില്‍ ഈസ്റ്റ് മാറാടി ഗവ. സ്ക്കൂളില്‍ നടക്കും
കൂത്താട്ടുകുളം: ഉപജില്ലാ കലോത്സവം നവംബര്‍ 7,8,9 തീയതികളില്‍ ഈസ്റ്റ് മാറാടി ഗവ. സ്ക്കൂളില്‍ നടക്കും. ഉപജില്ലാ കലോത്സവ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അദ്ധ്യക്ഷനായി. അഡ്വ. ഡോ.മാത്യു കുഴല്‍ നാടൻ എംഎല്‍എ, നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോൻ, എ.ഇ.ഒ ബോബി ജോര്‍ജ് , സിനിജ സനില്‍, ഗ്ലന്നി ഉലഹന്നാൻ, എസ്. സുധീര്‍ സാബു ജോണ്‍, പ്രിൻസിപ്പല്‍ ഫാത്തിമ റഹിം, ഹെഡ്മാസ്റ്റര്‍ എ. എ. അജയൻ തുടങ്ങിയവര്‍ സംസാരിച്ചു.