മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.
മുളന്തുരുത്തി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പിറവം മണ്ഡലതല നവകേരള സദസിന് മുന്നോടിയായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ സംഘാടകസമിതി രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം പി.എ. വിശ്വംഭരന് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.ബി. രതീഷ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് നവകേരള സദസ്സ് സംഘാടകസമിതി ചെയര്‍മാനായി ഗ്രാമ പഞ്ചായത്ത് അംഗം ലിജോ ജോര്‍ജ് , വൈസ്. ചെയര്മാന്മാരായി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.എ. ജോഷി, പി.എസ്സ്. കൊച്ചുകുഞ്ഞ് , കണ്‍വീനറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്സിലാല് കെ.ആര്, ജോയിന്റ് കണ്‍വീനര്‍ മുളന്തുരുത്തിവില്ലേജ് ഓഫീസര്‍ സുരേഷ് വി.എ ,ട്രഷറര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ടോമി വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടെ 150 അംഗ കമ്മിറ്റി രൂപീകരിച്ചു.ഡിസംബര്‍ 9 വൈകിട്ട് നാലിനാണ് പിറവത്ത് നവ കേരള സദസ്സ് നടക്കുക.പരിപാടിയില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബെന്സിലാല് കെ.ആര്., മുളന്തുരുത്തി വില്ലേജ് ഓഫീസര്‍ സുരേഷ് വി.എ. ,പി.ഡി. രമേശന് , കെ.എ. ജോഷി, കെ.എം. ജോര്‍ജ് , പ്രെഫ. എം.വി. ഗോപാലകൃഷ്ണന് , റോയി റ്റി പി, ബാബു കാലാപ്പിള്ളി , എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു