നവകേരള സമിതി തിരുമാറാടി പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു.
തിരുമാറാടി: നവകേരള സമിതി തിരുമാറാടി പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ ഒന്പതിന് പിറവത്ത് നടക്കുന്ന നവകേരള സദസിന്‍റെ വിജയകരമായ നടത്തിപ്പിനായി തിരുമാറാടി ടാഗോര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം 101 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.മുൻ എംഎല്‍എ എം.ജെ. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യമോള്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് എം.എം. ജോര്‍ജ്, മുൻ പ്രസിഡന്‍റ് ഒ.എൻ. വിജയൻ, സഹകരണ ബാങ്ക് പ്രസിഡന്‍റ് അനില്‍ ചെറിയാൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമ എം. കൈമള്‍, അംഗങ്ങളായ സി.വി. ജോയി, കെ.കെ. രാജ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം സി.ടി. ശശി, സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ സനല്‍ ചന്ദ്രൻ, ബാബു ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോൻ, വില്ലേജ് ഓഫീസര്‍ ഷൈനി മോള്‍ ഐസക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സന്ധ്യമോള്‍ പ്രകാശ് (ചെയര്‍ പേഴ്സണ്‍) ഷൈനി മോള്‍ ഐസക്ക് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 101 അംഗ നവകേരള സദസ് സംഘാടക സമിതിയെ തെരഞ്ഞെടുത്തു.