Back To Top

October 30, 2023

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍  വൈക്കം @100 സ്മൃതിയാത്ര

കൂത്താട്ടുകുളം: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തില്‍  വൈക്കം @100 സ്മൃതിയാത്ര സത്യഗ്രഹ സമര സേനാനി കീഴേട്ടില്ലത്ത് രാമൻ ഇളയതിന്റെ നാടായ പാലക്കുഴയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ അദ്ധ്യക്ഷയായി. എം.കെ. ഹരികുമാര്‍ വൈക്കം സത്യഗ്രഹ സ്മൃതി പ്രഭാഷണം നടത്തി. കീഴേട്ടില്ലത്ത് ദാമോദരൻ ഇളയതിനെ ആദരിച്ചു.

 

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി

 

‘വായനാ മധുരം’ പദ്ധതി പുസ്തക വിതരണം വെണ്ണല മോഹൻ നിര്‍വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജിബി സാബു , ഹെഡ്മിസ്ട്രസ് പി.ശ്രീകല,

 

എസ്. സതീഷ് ബാബു, കണ്‍വീനര്‍മാരായ കെ.ജി. വിജയൻ, കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ഡോ.ഇ.എൻ .നന്ദകുമാര്‍, ഹരിദാസ് , ലിജി ഭരത്, കെ. ആനന്ദ ബാബു, കാവാലം അനില്‍, പി.ബി. രഞ്ജിത്ത്, സോമനാഥൻ, ജി.കെ. പിള്ള,

 

ഡോ. രാധ മീര എന്നിവര്‍ സംസാരിച്ചു

Prev Post

കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു.

Next Post

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്.

post-bars

Leave a Comment