കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.എസ് വേദിയൊരുക്കും.
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂള്‍ കലോത്സവം വല്ലകി 2023ന് ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.എസ് വേദിയൊരുക്കും.ഉപ ജില്ലയിലെ 33 സ്കൂളുകളില്‍ നിന്ന്
രണ്ടായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഇന്നലെ രാവിലെ 9 മുതല്‍ രചനാ മത്സരങ്ങളും എല്‍.പി കടങ്കഥ മത്സരവും നടന്നു. ചൊവ്വാഴ്ച രാവിലെ 8.30ന് എ.ഇ.ഒ ബോബി ജോര്‍ജ് പതാക ഉയര്‍ത്തും. ഒമ്ബത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അദ്ധ്യക്ഷനാകും. ഒമ്ബതാം തീയതി സമാപന സമ്മേളനം മാത്യു കുഴല്‍നാടൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും.