ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു
കൂത്താട്ടുകുളം : ഐ.എൻ.ടി.യു.സി
കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു. പിറവം
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി. സി.ജോസ് ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് പി.സി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പിറവം റീജിയണൽ കമ്മറ്റി പ്രസിഡന്റ് റ്റി.എൻ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹൗസിങ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കെ.സി. ഷാജിയെ ചടങ്ങിൽ പിറവം റീജിയണൽ കമ്മറ്റി പ്രസിഡന്റ് റ്റി.എൻ.വിജയകുമാർ ആദരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, ജില്ലാ കമ്മിറ്റി സെക്രട്ടറി രഞ്ജിത്, സെക്രട്ടറിമാരായ ബോബി അച്യുതൻ, ബോബൻ വർഗീസ്, കെപിസിസി വിചാർ വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ് മാർക്കോസ് ഉലഹാന്നാൻ, കൗൺസിലർമാരായ ജിജോ ടി. ബേബി, ജോൺ എബ്രഹാം,
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജിനീഷ് വന്നിലം, എ.ജെ. കാർത്തിക്, കെൻ കെ.മാത്യു
തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : ഐ.എൻ.ടി.യു.സി
കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ പിറവം
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി. സി.ജോസ് ഉദ്ഘാടനം ചെയ്യുന്നു.